വാഷിങ്ടന്‍: രണ്ടാം ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറാന്‍ ഇനി ഒരു മണിക്കൂറുപോലും തികച്ചില്ല. പുതിയ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ ആഘോഷ തിമിര്‍പ്പിലാണ് അമേരിക്ക.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ട്രംപും ഭാര്യ മെലാനിയയും നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ഭാര്യ ഉഷ വാന്‍സും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വൈറ്റ് ഹൗസിലെത്തി. ഇവരെ അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്ന് സ്വീകരിച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസും വൈറ്റ് ഹൗസിലെത്തി. വൈറ്റ് ഹൗസിലെ ചായ സല്‍ക്കാരത്തിനു ശേഷം സത്യപ്രതിജ്ഞാവേദിയിലേക്ക് പോകും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞ.