വെനീസിലെ ഹണ്ടിങ് പാർട്ടി: ലൈസൻസ് ഇല്ലാതെ വേട്ടയാടി, സംരക്ഷിത വിഭാഗത്തിൽപ്പെട്ട പക്ഷികളെ കൊന്നു, ട്രംപിൻ്റെ മകനെതിരെ പരാതി

ഇറ്റലിയിലെ വെനീസ് ലഗൂണിലെ ഒരു സംരക്ഷിത മേഖലയിൽ ഡൊണാൾഡ് ട്രംപ് ജൂനിയറും സംഘവും വേട്ടയാടൽ പാർട്ടിക്കിടെ അതീവ സംരക്ഷിത ഇനത്തിൽപ്പെട്ട പക്ഷികളെ വേട്ടയാടിയതായി പരാതി. ചത്ത പക്ഷികളുടെ നടുവിൽ തോക്കുമായി ട്രംപ് ജൂനിയറും സംഘവും ഇരിക്കുന്ന ഒരു വിഡിയോ പുറത്തു വന്നു. ഇതിനെ തുടർന്ന് ഒരു ഇറ്റാലിയൻ നിയമസഭാംഗം നിയമപരമായ പരാതി നൽകി. വടക്കൻ ഇറ്റാലിയൻ വെനെറ്റോ മേഖലയിലെ പ്രാദേശിക കൗൺസിലറായ ആൻഡ്രിയ സനോണിയാണ് പരാതി നൽകിയത്. ഇറ്റാലിയൻ പ്രദേശങ്ങളിലെ താമസക്കാർക്ക് മാത്രമേ വേട്ടയാടൽ ലൈസൻസുകൾ നേടാനാകൂ എന്നാണ് ഇറ്റലിയിലെ നിയമം

യുഎസ് പ്രസിഡന്റിന്റെ മകന് വേട്ടയാടാൻ ആവശ്യമായ അനുമതികളുണ്ടായിരുന്നു എന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും ട്രംപ് ജൂനിയറിന്റെ വക്താവ് അറിയിച്ചു.

“ട്രംപിനും സംഘത്തിനും ശരിയായ എല്ലാ പെർമിറ്റുകളും ഉണ്ടായിരുന്നു, നിയമപരമായി അനുവദനീയമായ ഒരു പ്രദേശത്ത് വേട്ടയാടുകയായിരുന്നു, അവിടെ എണ്ണമറ്റ മറ്റ് വേട്ട ഗ്രൂപ്പുകളുണ്ടായിരുന്നു,” ആൻഡി സുറാബിയൻ സിഎൻഎന്നിനോട് ഒരു പ്രസ്താവനയിൽ പറഞ്ഞു.

Donald Trump Jr. accused of shooting protected birds in Venice lagoon

More Stories from this section

family-dental
witywide