പാക്കിസ്ഥാനിലുണ്ട് ഒരു ട്രംപ്: പാട്ടുപാടുന്ന- ഖീർ വിൽക്കുന്ന ട്രംപ്

പാകിസ്ഥാനിലെ കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ സഹിവാളിലെ ഒരു മാർക്കറ്റുകളിൽ, നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അവിശ്വസനീയമായ സാമ്യം പുലർത്തുന്ന ഒരു ഭക്ഷണ വിൽപ്പനക്കാരൻ നാട്ടുകാരുടെ മനം കവരുന്നു.

സലീം ബഗ്ഗ എന്ന ഖീർ വിൽപ്പനക്കാരനാണ് ഇപ്പോൾ താരം.

തന്റെ ശ്രദ്ധേയമായ രൂപം കൊണ്ട് മാത്രമല്ല, ഭക്ഷണം വിൽക്കുന്നതിനൊപ്പമുള്ള സുന്ദരമായ പാട്ടുകൊണ്ടുകൂടി അദ്ദേഹം പ്രാദേശിക സെൻസേഷനായി മാറിയിരിക്കുന്നു.

ബീജ് നിറത്തിലുള്ള സൽവാർ കമീസും കറുത്ത ജാക്കറ്റും ധരിച്ച് വർണ്ണാഭമായ മരത്തിന്റെ ഉന്തുവണ്ടിയാലാണ് ഖീർ വിൽപന. ആൽബിനസം ബാധിച്ചതിനാൽ മുടി സ്വർണനിറത്തിലാണ്. നല്ല വെളുപ്പ് നിറവുമാണ്. അദ്ദേഹത്തെ ഡൊണാൾഡ് ട്രംപിനോട് സാമ്യമുള്ളതാക്കുന്നത് ഈ കാരണമാണ്. നാട്ടുകാർ എല്ലാം ട്രംപ് എന്നാണ് വിളിക്കുന്നത്. അഭിനവ ട്രംപിനൊപ്പം സെൽഫിയെടുക്കാനും ആളുകൾ എത്തുന്നുണ്ട്.

അതിനിടെ, സലിം ട്രംപിനെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു. അദ്ദേഹം പറഞ്ഞു, “ഡൊണാൾഡ് ട്രംപ് സാഹിബ് (സർ), നിങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിച്ചു, ഇപ്പോൾ ഇവിടെ വന്ന് എന്റെ ഖീർ കഴിക്കൂ, നിങ്ങൾക്ക് ഇത് ശരിക്കും ഇഷ്ടമാകും.”

അദ്ദേഹത്തിന്റെ സൗമ്യമായ സമീപനവും വ്യക്തിത്വവും നാട്ടുകാരെ അദ്ദേഹത്തിന്റെ വണ്ടിയിലേക്ക് ആകർഷിക്കുന്നത് തുടരുന്നു, സലിം സഹിവാൾ മാർക്കറ്റിലെ ഒരു പ്രിയപ്പെട്ട വ്യക്തിയാക്കി മാറിയിരിക്കുന്നു.

Donald trump like man in Pakistan