യുഎസിലെ ജനങ്ങളെ സന്തോഷിപ്പിക്കുന്ന വാക്കുകളുമായി ട്രംപ്; ചിലരുടെ വരുമാന നികുതി പൂർണ്ണമായും ഇല്ലാതാകുമെന്ന് അവകാശവാദം

വാഷിംഗ്ടണ്‍: താരിഫുകൾ ചുമത്തുന്നത് അമേരിക്കൻ പൗരന്മാരുടെ വരുമാന നികുതിയിൽ വലിയ കുറവുണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ശനിയാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ, താരിഫുകൾ ജനങ്ങളുടെ വരുമാന നികുതി കുറയ്ക്കാൻ സഹായിക്കുമെന്നും ചിലർക്ക് അത് ‘പൂർണ്ണമായും ഇല്ലാതാക്കാൻ’ സാധ്യതയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

വർഷം 200,000 ഡോളറിൽ താഴെ വരുമാനമുള്ളവരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. “താരിഫുകൾ പ്രാബല്യത്തിൽ വരുമ്പോൾ, പല ആളുകളുടെയും വരുമാന നികുതി ഗണ്യമായി കുറയും, ഒരുപക്ഷേ പൂർണ്ണമായും ഇല്ലാതാക്കിയേക്കാം. വർഷം 200,000 ഡോളറിൽ താഴെ വരുമാനമുള്ളവരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക,” ട്രംപ് തന്റെ പോസ്റ്റിൽ പറഞ്ഞു.

കമ്പനികൾ കൂടുതൽ ഫാക്ടറികൾ നിർമ്മിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിനാൽ ഇതിനോടകം തന്നെ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. “പുതിയ പ്ലാന്റുകളും ഫാക്ടറികളും നിലവിൽ നിർമ്മിക്കുകയോ ആസൂത്രണം ചെയ്യുകയോ ചെയ്യുന്നതിനാൽ ഇതിനോടകം തന്നെ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് അമേരിക്കയ്ക്ക് ഒരു വലിയ നേട്ടമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide