കളി എന്നോട് വേണ്ട! ‘ട്രംപിനെ അംഗീകരിക്കുകയല്ലാതെ സെലെൻസ്കിക്ക് വേറെ വഴിയി’ല്ലെന്ന് പോസ്റ്റ്; പങ്കുവെച്ച് യുഎസ് പ്രസിഡന്റ്

വാഷിംഗ്ടണ്‍: ‘ഡോണള്‍ഡ് ട്രംപിനെ വില കുറച്ചുകാണരുത്. ഈ കളിയില്‍, അദ്ദേഹം എല്ലാവരേക്കാളും 10 ചുവടുകള്‍ മുന്നിലാണ്’ എന്നിങ്ങനെ തന്നെ കുറിച്ച് വന്ന പോസ്റ്റ് തന്‍റെ സാമൂഹിക മാധ്യമമായ ട്രൂത്തിൽ പങ്കുവെച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ട്രംപിനെ ‘മാസ്റ്റര്‍ ചെസ്സ് കളിക്കാരന്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിലെ ബെന്‍സണ്‍ ചിറ്റ് ചാറ്റ് ഗ്രൂപ്പിലെ ഒരു അംഗം എഴുതിയ പോസ്റ്റാണ് ട്രംപ് തന്നെ പങ്കുവെച്ചത്.

യുക്രൈൻ പ്രസിഡന്‍റ് വ്ളോദിമിര്‍ സെലന്‍സ്‌കിക്ക് ട്രംപിന്‍റെ നിബന്ധനകള്‍ അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. യുഎസിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാതെ ട്രംപ് യഥാര്‍ഥത്തില്‍ യുക്രൈനെ സംരക്ഷിക്കുകയാണെന്നും പോസ്റ്റ് പറയുന്നു. ധാതു കരാര്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ യുക്രൈനിന്‍റെ ഖനന വ്യവസായത്തില്‍ അമേരിക്കക്കാര്‍ ഉള്‍പ്പെടുമെന്ന് ട്രംപ് ഉറപ്പാക്കുകയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

യുക്രൈന്‍ ഖനനത്തില്‍ യുഎസ് ഉള്‍പ്പെടുന്നതോടെ റഷ്യയെ അധിനിവേശത്തില്‍ നിന്നും തടയും. യുക്രൈനെ ആക്രമിക്കുന്നത് അമേരിക്കന്‍ ജീവന്‍ അപകടത്തിലാക്കുകയും അത് അമേരിക്കയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുമെന്നതാണ് റഷ്യയെ പിന്മാറ്റത്തിന് പ്രേരിപ്പിക്കുകയെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

More Stories from this section

family-dental
witywide