സംഘര്‍ഷത്തെത്തുടര്‍ന്ന് ബസിലെ 2 യാത്രക്കാരെ ഡ്രൈവര്‍ വെടിവെച്ച് കൊന്നു, സംഭവം മയാമി-ഡേയ്ഡ് ട്രാന്‍സിറ്റ് ബസില്‍

ഫ്‌ളോറിഡ : യാത്രക്കാരുമായുള്ള സംഘര്‍ഷത്തിനിടെ തോക്കെടുത്ത് വെടിയുതിര്‍ത്ത് ബസ് ഡ്രൈവര്‍. രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ മയാമി-ഡേയ്ഡ് ട്രാന്‍സിറ്റ് ബസിലെ ഡ്രൈവറാണ് യാത്രക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തത്.

ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് മയാമി ഗാര്‍ഡന്‍സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഓഫിസര്‍ ഡയാന ഡെല്‍ഗാഡോ ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ രണ്ട് യാത്രക്കാരെയും ഗുരുതരാവസ്ഥയില്‍ എച്ച്സിഎ ഫ്‌ളോറിഡ അവഞ്ചൂറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, എങ്കിലും രക്ഷിക്കാനായില്ല.

വെടിവയ്പ്പ് സമയത്ത് ബസ് ഓടിക്കൊണ്ടിരിക്കുകയായിരുന്നോ എന്നും ബസില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നോ എന്നും വ്യക്തമല്ല. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഡെല്‍ഗാഡോ പറഞ്ഞു.

More Stories from this section

family-dental
witywide