കന്നഡ സിനിമയിലെ ലഹരി ഇടപാട്: നടി സഞ്ജന ഗല്‍റാണിയെ ഒഴിവാക്കി

ബെംഗളൂരു : കന്നഡ സിനിമയിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍നിന്നു തെന്നിന്ത്യന്‍ നടി സഞ്ജന ഗല്‍റാണിയെ ഒഴിവാക്കി കര്‍ണാടക ഹൈക്കോടതി.

2020 ഏപ്രിലിനും സെപ്റ്റംബറിനും ഇടയ്ക്ക് സഞ്ജന ലഹരി ഇടപാടു നടത്തിയെന്ന് ആരോപിച്ച് കോട്ടണ്‍പേട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ 2015, 2018, 2019 വര്‍ഷങ്ങളില്‍ ഇവര്‍ ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു. ഇവയ്ക്കായി പൊലീസ് പ്രത്യേക എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി.

2020 സെപ്റ്റംബറില്‍ ബെംഗളൂരു പൊലീസിനു കീഴിലുള്ള സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജനയ്ക്കു മൂന്നു മാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. ഈ കേസില്‍ സഞ്ജനയെ കൂടാതെ കന്നഡ നടി രാഗിണി ദ്വിവേദിയും മലയാളി നടന്‍ നിയാസ് മുഹമ്മദും നൈജീരിയന്‍ സ്വദേശികളും ഉള്‍പ്പെടെ 15 പേരാണ് അറസ്റ്റിലായത്.

More Stories from this section

family-dental
witywide