മദ്യലഹരി, അപകടകരമായ ഡ്രൈവിംഗ്, പോരാത്തതിന് ഔദ്യോഗികവാഹനവും, ഡി വൈ എസ് പിയെ പൊക്കി എസ്.ഐ

ആലപ്പുഴ : മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ഔദ്യോഗികവാഹനമോടിച്ച ഡി വൈ എസ്.പി പൊലീസ് പിടിയിലായി. ഞായറാഴ്ച രാത്രി ദേശീയപാതയില്‍ ചന്തിരൂരിലായിരുന്നു സംഭവം. തിരുവനന്തപുരം ക്രൈം റെക്കോഡ്സ് ബ്യൂറോ ഡി വൈ എസ് പി അനിലിനെയാണ് അരൂര്‍ എസ് ഐ ഗീതുമോളുടെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പൊക്കിയത്.

പൊലീസ് വാഹനം അപകടകരമായ രീതിയില്‍ കടന്നുപോകുന്നെന്ന് ജനങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം വാഹനം കണ്ടെത്തിയത്. ചോദ്യംചെയ്യലില്‍ ഇദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നു മനസ്സിലായി. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഡി വൈ എസ്.പി. ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. കേസെടുത്തോ എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് പങ്കുവെച്ചിട്ടില്ല.

More Stories from this section

family-dental
witywide