‘സ്വാഗതം, ക്രൂ-9! ഭൂമി നിങ്ങളെ മിസ് ചെയ്തു’- സുനിത വില്യംസിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഒമ്പത് മാസത്തിലധികം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയ സുനിത വില്യംസിനെയും ക്രൂ-9 ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോദി സമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.- ‘സ്വാഗതം, ക്രൂ-9! ഭൂമി നിങ്ങളെ മിസ് ചെയ്തു’

‘അവരുടേത് നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും അതിരുകളില്ലാത്ത മാനുഷിക പ്രയത്‌നത്തിന്റേയും പരീക്ഷണമായിരുന്നു. സുനിത വില്യംസും ക്രൂ-9 ബഹിരാകാശയാത്രികരും സ്ഥിരോത്സാഹം എന്താണെന്ന് നമുക്ക് കാണിച്ചുതന്നു. അവരുടെ ദൃഢനിശ്ചയം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കും. അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു.’- പ്രധാനമന്ത്രി കുറിച്ചു.

സുനിതാ വില്യംസിനെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് അയച്ച കത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് എക്‌സില്‍ പങ്കുവെച്ചത്. ‘രാജ്യത്തിന്റെ അഭിമാന നിമിഷമാണിതെന്നും സുനിതയ്ക്കും ബുച്ചിനും ആശംസകള്‍ അറിയിക്കുന്നതായും മോദി കത്തില്‍ പറഞ്ഞു. തിരിച്ചെത്തിയ ശേഷം നിങ്ങളെ ഇന്ത്യയില്‍ കാണാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പുകള്‍പെറ്റ പുത്രിമാരില്‍ ഒരാൾക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഏറെ സന്തോഷകരമായിരിക്കും’-മോദി കുറിച്ചു.

Earth has missed you PM Modi welcomes Sunita Williams

More Stories from this section

family-dental
witywide