![](https://www.nrireporter.com/wp-content/uploads/2024/01/TSUNAMI.jpg)
വാഷിംഗ്ടണ്‍ ഡിസി: കരീബിയന്‍ കടലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുഎസ് നിരീക്ഷണ ഏജന്‍സികള്‍ അറിയിച്ചു. കേമാന്‍ ദ്വീപുകളുടെ തീരത്ത് നിന്ന് ഏകദേശം 130 മൈല്‍ (209 കിലോമീറ്റര്‍) അകലെ ഹോണ്ടുറാസിന് വടക്ക് ഭാഗത്താണ് ശനിയാഴ്ച വൈകുന്നേരം (പ്രാദേശിക സമയം)ഭൂകമ്പം ഉണ്ടായത്.
10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇതേത്തുടര്‍ന്ന് കരീബിയന്‍ കടലിലും ഹോണ്ടുറാസിന് വടക്കും സുനാമി മുന്നറിയിപ്പ് നല്‍കിയതായി യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു.
പ്യൂര്‍ട്ടോ റിക്കോയ്ക്കും വിര്‍ജിന്‍ ദ്വീപുകള്‍ക്കും മുന്നറിയിപ്പുണ്ട്. കേമാന്‍ ദ്വീപുകള്‍, ജമൈക്ക, ക്യൂബ, മെക്‌സിക്കോ, ഹോണ്ടുറാസ്, ബഹാമാസ്, ബെലീസ്, ഹെയ്തി, കോസ്റ്റാറിക്ക, പനാമ, നിക്കരാഗ്വ, ഗ്വാട്ടിമാല എന്നിവയുടെ തീരങ്ങളില്‍ അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.