വാഷിങ്ടൺ: പുതുവത്സരം ആഘോഷിക്കുന്നതിനിടയിലേക്ക് 42 കാരൻ നടത്തിയ പിക്കപ്പ് ട്രക്ക് ആക്രമണത്തിൽ ബ്രിട്ടീഷ് രാജകുടുംബാഗവും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ബ്രീട്ടീഷ് രാജകുടുംബവുമായി ശക്തമായ ബന്ധമുള്ള ചെൽസിയിൽ നിന്നുള്ള 31 കാരനായ എഡ്വേർഡ് പെറ്റിഫറാണ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റിനോട് (ഐഎസ്ഐഎസ്) അനുയായിയായ പ്രതി ഷംസുദ്-ദിൻ ജബ്ബാറാണ് ആക്രമണം നടത്തിയത്.
എഡിൻ്റെ മരണവാർത്തയിൽ കുടുംബം മുഴുവനും തകർന്നിരിക്കുന്നു. അവൻ നല്ല മകനും സഹോദരനും ചെറുമകനും മരുമകനുമായിരുന്നു. അനേകർക്ക് സുഹൃത്തുമായിരുന്നു. ഞങ്ങൾക്കെല്ലാം അവനെ വല്ലാതെ മിസ്സ് ചെയ്യുംമെന്ന് കുടുംബം ഒരു കുറിപ്പിൽ പറഞ്ഞു. വില്യം രാജകുമാരൻ്റെയും ഹാരി രാജകുമാരൻ്റെയും മുൻ നാനി ടിഗ്ഗി പെറ്റിഫറിൻ്റെയും ബന്ധുവായിരുന്നു എഡ്വേർഡ് പെറ്റിഫർ. അദ്ദേഹത്തിൻ്റെ കുടുംബത്തിന് രാജകുടുംബവുമായി ദീർഘകാല ബന്ധമുണ്ടായിരുന്നു.
2011 ൽ വെയിൽസ് രാജകുമാരിയായ കാതറിനുമായുള്ള വിവാഹത്തോടെ ശ്രദ്ധ നേടി. എഡ്വേർഡിൻ്റെ മരണത്തിൽ ചാൾസ് രാജാവ് ശനിയാഴ്ച ദുഃഖം രേഖപ്പെടുത്തി. രാജാവ് വളരെ ദുഃഖിതനാണെന്നും വ്യക്തിപരമായ അനുശോചനം പങ്കിടാൻ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെന്നും മാധ്യമങ്ങൾ അറിയിച്ചു. എഡ്വേർഡിൻ്റെ ദാരുണമായ മരണത്തിൽ തങ്ങളെ ഞെട്ടിക്കുകയും ദുഃഖിക്കുകയും ചെയ്തുവെന്ന് വില്യം രാജകുമാരനും കാതറിൻ രാജകുമാരിയും പറഞ്ഞു.
ബുധനാഴ്ച ന്യൂ ഓർലിയാൻസിലെ ബർബൺ സ്ട്രീറ്റിൽ ജനക്കൂട്ടത്തിനിടയിലേക്ക് മുൻ യുഎസ് ആർമി വെറ്ററൻ ജബ്ബാർ തൻ്റെ പിക്കപ്പ് ട്രക്ക് ഓടിച്ചതിനെ തുടർന്ന് 14 പേർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു . 2007 മുതൽ 2015 വരെ ഹ്യൂമൻ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റായും ഐടി സ്‌പെഷ്യലിസ്റ്റായും ജബ്ബാർ സൈന്യത്തിലും തുടർന്ന് 2020 വരെ ആർമി റിസർവിലും സേവനമനുഷ്ഠിച്ചിട്ടുണ്ടെന്ന് പെൻ്റഗൺ അറിയിച്ചു.