തൃശൂര്‍: തൃശൂരിൽ ക്ഷേത്ര ഉത്സവത്തിച്ച ആന കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ് നടത്തിയ ആക്രമണത്തിൽ കുത്തേറ്റ ഒരാൾ മരിച്ചു. എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ചിറയ്ക്കൽ ഗണേശ് എന്ന ആനയാണ് ഇടഞ്ഞ് ഒരാളെ കുത്തിക്കൊന്നത്. പാപ്പാനെയടക്കം ആക്രമിച്ച ആന ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ആനയുടെ കുത്തേറ്റ് ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന ആദ്യം പാപ്പാനെ കുത്തുകയായിരുന്നു. തുടർന്ന് ഓടുന്നതിനിടെ ഉത്സവപ്പറമ്പിൽ കച്ചവടം നടത്തിക്കൊണ്ടിരുന്ന ആനന്ദിനെ കുത്തി. ആനന്ദ് തൽക്ഷണം മരിച്ചു. ഇടഞ്ഞോടിയ ആന 4 കി.മീറ്റർപിന്നിട്ട് കണ്ടാണശ്ശേരിയിലെത്തി. ജനവാസ മേഖലയിലൂടെ ഓടിയ ആനയെ ഒരു മണിക്കൂറിന് ശേഷമാണ് തളച്ചത്.