അമൃതയ്ക്കുപിന്നാലെ എലിസബത്തും, സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി, ബലാത്സംഗം ചെയ്തു; ബാലയ്‌ക്കെതിരെ ഗുരുതര ആരോപണം

കൊച്ചി : നടന്‍ ബാലയ്‌ക്കെതിരെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ രംഗത്ത്. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തല്‍ പതിവായിരുന്നെന്നും തന്നെ ബലാത്സംഗം ചെയ്‌തെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഡോക്ടര്‍കൂടിയായ എലിസബത്ത് നടത്തിയത്. ബാല ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചിട്ടുണ്ടെന്നും തനിക്ക് വന്ധ്യതയാണെന്ന് പരസ്യമായി പറഞ്ഞെന്നും എലിസബത്ത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നു. തന്നെയും തന്റെ കുടുംബത്തെയും ഇനിയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചാല്‍ കേസുകൊടുക്കുമെന്നും അവര്‍ വ്യക്തമാക്കി. മുന്‍ ഭാര്യ അമൃത സുരേഷ് നല്‍കിയ പരാതിയില്‍ ബാലയ്‌ക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസ് എടുത്തത്. കുട്ടിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുകയില്‍ വെട്ടിപ്പുനടത്തി കൈക്കലാക്കിയെന്നായിരുന്നു അമൃതയുടെ പരാതി. പിന്നാലെയാണ് ഇപ്പോള്‍ എലിസബത്ത് ഉദയനും ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

എലിസബത്ത് സമൂഹമാധ്യമത്തില്‍ കുറിച്ചത്

‘പഴയ സംഭവങ്ങള്‍ പുറത്തു പറയുമെന്നും, കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നും, വിഷാദരോഗത്തിന് ഞാന്‍ ടാബ്ലെറ്റുകള്‍ കഴിച്ചിട്ടുണ്ടെന്നും പറഞ്ഞ് അയാള്‍ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അയാള്‍ എന്നെ മാനസികമായി പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു. അയാള്‍ ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചിട്ടുണ്ട്. നിസ്സഹായതയും പേടിയും മൂലം എന്റെ കൈകള്‍ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാള്‍ പരസ്യമായി വിളിച്ചു പറഞ്ഞു. ഞാന്‍ അയാള്‍ക്ക് മരുന്ന് മാറി കൊടുത്തുവെന്ന് പറയുന്നു.’

‘ഞങ്ങള്‍ ഫെയ്സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പമുണ്ടായിരുന്ന കാലത്ത് അയാള്‍ മറ്റ് പെണ്‍കുട്ടികള്‍ക്ക് അയച്ച മെസേജുകളും വോയിസ് ക്ലിപ്പുകളും എന്റെ കൈയില്‍ ഇപ്പോഴും ഉണ്ട്. അയാള്‍ എങ്ങനെ വീണ്ടും കല്യാണം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാള്‍ എന്നെ വിവാഹം ചെയ്തു. പോലീസിന്റെ മുമ്പില്‍വെച്ചാണ് നടത്തിയത്. ജാതകത്തിലെ പ്രശ്നം കാരണം 41 വയസിനുശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് അയാളും അയാളുടെ അമ്മയും എന്നോടു പറഞ്ഞു. എന്നെയും എന്റെ കുടുംബത്തെയും അയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഴയ അനുഭവങ്ങള്‍ ഉള്ളതു കൊണ്ട് അയാളെയും അയാളുടെ ഗുണ്ടകളെയും എനിക്ക് പേടിയാണ്. ഇനി ഇത് തുടര്‍ന്നാല്‍ അയാള്‍ക്കെതിരെ ഞാനും കേസ് കൊടുക്കും’.

More Stories from this section

family-dental
witywide