
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ പ്രധാന സാമ്പത്തിക ഉപദേശകനായ പീറ്റര്‍ നവോരയെ പരസ്യമായി വിമര്‍ശിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. ട്രംപ് ഭരണകൂടം കൊണ്ട് വന്ന പകരച്ചുങ്കം മസ്‌കിന്റെ സമ്പാദ്യത്തിന് വലിയ നഷ്ടം വരുത്തിയ പശ്ചാത്തലത്തിലാണ് വിമര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകൾ. നവാരോയ്ക്ക് ഹാര്‍വാര്‍ഡില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി ഉണ്ടെന്ന് പരാമര്‍ശിച്ച ഒരു പോസ്റ്റിനാണ് മസ്‌ക് വിമര്‍ശനാത്മ രീതിയില്‍ മറുപടി നല്‍കിയത്.
‘ഹാര്‍വാര്‍ഡില്‍ നിന്ന് ഇക്കണോമിക്സില്‍ പിഎച്ച്ഡി ഒരു മോശം കാര്യമാണ്, നല്ല കാര്യമല്ല. ഫലങ്ങള്‍ എത്തുന്നത് ഈഗോ നിറഞ്ഞ തലച്ചോറില്‍ നിന്നാണ്. നവാരോ ശരിയാണെന്ന് പറഞ്ഞ ഒരാളെ മസ്‌ക് വിമര്‍ശിക്കുകയും ചെയ്തു. നവാരോ ‘ഒന്നും സൃഷ്ടിച്ചിട്ടില്ല’ എന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ എക്‌സിലൂടെയാണ് മസ്‌കിന്റെ വിമര്‍ശനം.