ട്രംപിൻ്റെ അടുത്ത സുഹൃത്തും ലോകത്തിലെ ഏറ്റവും വലിയ ധനവാനുമായ ഇലോൺ മസ്ക് യുഎസിലെ ‘പ്രത്യേക സർക്കാർ ജീവനക്കാരൻ”. ഇലോൺ മസ്കിൻ്റെ ഔദ്യോഗിക പദവി ഇങ്ങനെയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കീഴിൽ ഒരു പ്രത്യേക സർക്കാർ ജീവനക്കാരനായി ഇലോൺ മസ്‌ക് ഔദ്യോഗികമായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹം ഒരു വൊളൻ്റിയർ അല്ല, മുഴുവൻ സമയം ഫെഡറൽ ജീവനക്കാരനുമല്ല.
നീതിന്യായ വകുപ്പിന്റെ ഒരു നിയമം അനുസരിച്ച്, ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ ” എന്നാൽ 365 ദിവസ കാലയളവിൽ 130 ദിവസമോ അതിൽ കുറവോ സർക്കാരിനായി ജോലി ചെയ്യുന്നതോ അല്ലെങ്കിൽ ജോലി ചെയ്യാൻ പ്രതീക്ഷിക്കപ്പെടുന്നതോ ആയ വ്യക്തി” ആണ്. മസ്‌ക് സർക്കാരിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നില്ല . മസ്‌കിന് അതീവ രഹസ്യ സുരക്ഷാ ക്ലിയറൻസും ഉണ്ട് . മസ്‌കിന് വൈറ്റ് ഹൗസ് കാമ്പസിൽ ഒരു ഓഫീസ് ഉണ്ട്. ട്രംപ് അധികാരമേറ്റ് ആഴ്ചകൾക്കുള്ളിൽ, സർക്കാരിൻ്റെ കാര്യക്ഷമതയും നൈപുണിയും വർധിപ്പിക്കാനുള്ള DOGE വകുപ്പിന്റെ ചുമതല മസ്കിനെ ഏൽപ്പിക്കുകയായിരുന്നു.
Elon Musk is a US special government employee