മസ്കിൻ്റെ മമ്മ മുംബൈയിൽ? പിറന്നാൾ ആഘോഷത്തിന് പൂക്കൾ അയച്ച് മസ്ക്, ഇന്ത്യൻ വസ്ത്രത്തിൽ തിളങ്ങി പിറന്നാൾ ആഘോഷം

അമ്മ മസ്‌ക് മുംബൈയിലോ? ലോകത്തിലെ ഏറ്രവും വലിയ ടെക് കോടീശ്വരൻ ഇലോൺ മസ്കിൻ്റെ അമ്മ മേയ് മസ്ക് മുംബൈയിൽ. വളരെ പ്രശസ്തയായ ഒരു മോഡൽ കൂടിയായിരുന്ന അവരുടെ 77ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മുംബൈയിലായിരുന്ന അവർക്ക് മകൻ മസ്ക് പൂക്കൾ അയച്ചു നൽകി. അതിന്റെ സന്തോഷത്തിൽ നിറയെ പൂക്കളുടെ പശ്ചാത്തലത്തിൽ സ്വന്തം ഫോട്ടോ ചേർത്ത് അവർ എക്സിൽ പോസ്റ്റും ഇട്ടു.

നിറയെ വർക്കുകളുള്ള ഒരു ഇന്ത്യൻ വസ്ത്രമാണ് അവർ അണിഞ്ഞിരിക്കുന്നത്. പോസ്റ്റിൽ ഇന്ത്യൻ പതാകയുടെ ഇമോജിയും ഇട്ടിട്ടുണ്ട്. മകൻ ഇലോൺ മസ്ക് പ്ര ധാനമന്ത്രി നരേന്ദമോദിയുമായി കൂടിക്കാഴ്ച നടത്തിയ വിവരവും അമ്മ പങ്കുവച്ചിട്ടുണ്ട്.

എന്തിനാണ് മേയ് മസ്ക് മുംബൈയിൽ എത്തിയെന്നതു സംബന്ധിച്ച വിവരം ഇല്ല. കാനഡയിൽ ജനിച്ചു വളർന്ന അവർ ഒരു സൂപ്പർ മോഡലും ജയറ്റീഷനും ന്യൂട്രീഷണൽ സ്പെഷലിസ്റ്റും ആയയിരുന്നു. അവരുടെ ജീവിത്തത്തെ കുറിച്ച് A Woman Makes a Plan’. എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

Elon Musk’s Mother Meye Musk In Mumbai

More Stories from this section

family-dental
witywide