ട്രംപ് അധികാരമേൽക്കുമ്പോൾ യൂറോപ്യൻ യൂണിയന് പോലും ‘കാലാവസ്ഥ’ ആശങ്ക, അമേരിക്ക പാരീസ് ഉടമ്പടിയിൽ നിന്ന് പിൻവാങ്ങുമോ? സാധ്യതയെന്ന് വിലയിരുത്തൽ

വാഷിങ്ടൺ: ഡോണൾഡ് ട്രംപ് ജനുവരി 20 ന് അധികാരമേൽക്കാനിരിക്കെ ആഗോളതലത്തിൽ ‘കാലാവസ്ഥ’ ആശങ്കയും സജീവമാകുന്നു. ട്രംപ്‌ അധികാരമേറ്റാൽ പാരീസ്‌ ഉടമ്പടിയിൽ നിന്ന്‌ അമേരിക്ക പാരീസ് ഉടമ്പടിയിൽ നിന്ന് പിൻവാങ്ങുമോയെന്ന ആശങ്കകളാണ് സജീവമാകുന്നത്. ട്രംപ് പ്രസിഡന്‍റായാൽ പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പുറത്ത് പോകുമെന്നാണ് സൂചനകൾ. അങ്ങനെയാണെങ്കിൽ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ആഗോള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് യൂറോപ്യൻ യൂണിയൻ കാലാവസ്ഥാ വ്യതിയാന നയ മേധാവി മുന്നറിയിപ്പ് നൽകി.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പ്രധാന ആഗോള ഉടമ്പടിയിൽ നിന്ന് പിൻവാങ്ങാൻ ട്രംപിന്റെ ട്രാൻസിഷൻ ടീം എക്സിക്യൂട്ടീവ് ഉത്തരവുകൾ തയ്യാറാക്കിയതായി ടീമിലെ വൃത്തങ്ങൾ അറിയിച്ചു.

‘അത് സംഭവിക്കുകയാണെങ്കിൽ, അന്താരാഷ്ട്ര കാലാവസ്ഥാ നയതന്ത്രത്തിന് ഗുരുതരമായ പ്രഹരമായിരിക്കും’, യൂറോപ്യൻ യൂണിയൻ കാലാവസ്ഥാ കമീഷണർ വോപ്‌കെ ഹോക്‌സ്‌ട്രാ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പാരീസ് ഉടമ്പടിയിൽ നിന്ന് യുഎസ് പുറത്തുകടക്കുമ്പോൾ മറ്റ് രാജ്യങ്ങൾക്ക്‌ അവരുടെ കാലാവസ്ഥാ നയതന്ത്രം ഇരട്ടിയാക്കേണ്ടതുണ്ട്. നിലവിൽ കാലാവസ്ഥാ വ്യതിയാനം സൃഷ്‌ടിക്കുന്നതിൽ രണ്ടാം സ്ഥാനമാണ്‌ അമേരിക്കക്കുള്ളത്‌.

പാരീസ് ഉടമ്പടി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. 200 ഓളം രാജ്യങ്ങളാണ്‌ കാർബൺ ഉദ്‌വമനം തടയുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതും അതിനായുള്ള ശ്രമങ്ങൾക്ക്‌ പണം നൽകുകയും ചെയ്യുന്നത്‌. ജനുവരി 20-ന് അധികാരമേൽക്കുന്ന ട്രംപ്‌ പാരീസ്‌ ഉടമ്പടിയിൽ നിന്ന്‌ പിൻമാറാനാണ്‌ സാധ്യത. 2017 മുതൽ 2021 വരെയുള്ള ട്രംപിന്റെ ഭരണകാലത്ത്‌ കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അക്കാലയളവിൽ പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറി.

More Stories from this section

family-dental
witywide