ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്റെ ഡാറ്റാ നിയമം ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്ന മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി യൂറോപ്യൻ കമ്മീഷന്‍. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും നിയമപരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്മീഷന്‍ പറഞ്ഞു.
കുട്ടികള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും ദോഷകരമായേക്കാവുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. സെന്‍സര്‍ഷിപ്പ് ആരോപണത്തെ തള്ളിക്കളയുന്നുവെന്നും കമ്മീഷന്‍ വക്താവ് പറഞ്ഞു. സെന്‍സര്‍ഷിപ്പിന് നിയമസാധ്യത നല്‍കുന്ന നിയമങ്ങളുടെ എണ്ണം യൂറോപ്പില്‍ വര്‍ധിക്കുകയാണെന്നായിരുന്നു സക്കര്‍ബര്‍ഗിന്റെ ആരോപണം.
നേരത്തെ യുഎസിൽ ഫാക്ട് ചെക്കിങ് സംവിധാനം മെറ്റ നിർത്തലാക്കിയിരുന്നു. ഇലോണ്‍ മസ്‌കിന്റെ എക്സിന് സമാനമായ കമ്മ്യൂണിറ്റി നോട്ട്‌സ് സംവിധാനം അവതരിപ്പിക്കാനാണ് മെറ്റ പദ്ധതിയിടുന്നത്. പുറത്തുനിന്നുള്ള സ്ഥാപനങ്ങളിലെ വസ്തുതാ പരിശോധകര്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും പക്ഷാപാതം കാണിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മെറ്റയുടെ ഈ തീരുമാനം.
EU do not censor Social Media, commission reply to Zuckerberg