
ബ്രസല്‍സ്: യൂറോപ്യന്‍ കമ്മീഷന്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ബര്‍ണര്‍ ഫോണുകളും അടിസ്ഥാന ലാപ്ടോപ്പുകളും വിതരണം ചെയ്യാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. പരമ്പരാഗതമായി ചൈനയിലേക്കും ഉക്രെയ്നിലേക്കും ഉള്ള സന്ദര്‍ശനങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്ന മുന്‍കരുതല്‍ നടപടിയാണ് ഇപ്പോള്‍ യുഎസിലേക്കുള്ള യാത്രയിലും വ്യാപിച്ചത്. ട്രംപ് ഭരണകൂടത്തിനു കീഴില്‍ ഫോണും മറ്റ് ഉപകരണങ്ങളും വഴി ചോര്‍ത്തല്‍ നടന്നേക്കുമെന്ന ഭീതിയാണ് അസാധാരണ നീക്കത്തിനു പിന്നില്‍.
അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്-കങഎ), ലോകബാങ്ക് (ണീൃഹറ ആമിസ) എന്നിവയുടെ യോഗങ്ങള്‍ക്കായി അടുത്തവാരം യു.എസിലേക്ക് പോകുന്ന കമ്മിഷണര്‍മാരും ഉന്നത ഉദ്യോഗസ്ഥരും ഈ സുരക്ഷാപരിധിയില്‍ ഉള്‍പ്പെടും.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന വ്യാപാരനയങ്ങള്‍ ആഗോളവിപണിയില്‍ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉളവാക്കുന്നതിനിടെയാണ് ഇത്തരമൊരു നടപടി യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
നിരീക്ഷണത്തിന് കീഴിലാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി യുഎസ് അതിര്‍ത്തിയില്‍ എത്തുന്നതോടെ ജീവനക്കാര്‍ തങ്ങളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് പ്രത്യേക ഉറകളില്‍ സൂക്ഷിക്കണമെന്നും പകരം കമ്മിഷന്‍ അനുവദിച്ച ഫോണുകളും ലാപ്‌ടോപ്പുകളും ഉപയോഗിക്കണമെന്നും യൂറോപ്യന്‍ യൂണിയന്റെ പ്രാഥമിക എക്സിക്യൂട്ടിവ് വിഭാഗമായ യൂറോപ്യന്‍ കമ്മിഷന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.