ജനത്തിന് ഗുണം കിട്ടരുതെന്നോ? രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്രം, ക്രൂ‍ഡ‍് ഓയിൽ വില കുറഞ്ഞെങ്കിലും ഇന്ധനവില കുറയില്ല

ഡൽഹി: രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വർധിപ്പിച്ചു. രണ്ട് രൂപയാണ് കൂട്ടിയത്. ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്സൈസ് ഡ്യൂട്ടി കമ്പനികളിൽ നിന്ന് ഈടാക്കും. എന്നാല്‍, ചില്ലറ വില്‍പ്പനയില്‍ ഇത് ബാധിക്കില്ലെന്ന് കേന്ദ്രം പറയുന്നു. എക്സൈസ് ഡ്യൂട്ടി കൂടിയെങ്കിലും അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്നതിനാല്‍ മാത്രമാണ് ഇത് ചില്ലറ വിൽപ്പനയെ ബാധിക്കാത്തത്. എന്നാല്‍, ഈ സാഹചര്യത്തിന് എന്തെങ്കിലും മാറ്റം വന്നാല്‍ അത് സാധാരണക്കാരെ ബാധിക്കും.

അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാല്‍ സ്വാഭാവികമായി പെട്രോളിനും ഡീസലിനും വില കുറയേണ്ടതാണ്. എന്നാല്‍, കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ എക്സൈസ് ഡ്യുട്ടി കൂട്ടിയതിനാല്‍ ആ കുറവ് ജനങ്ങൾക്ക് ലഭിക്കില്ല. അമേരിക്കൻ ഭരണകൂടത്തിന്‍റെ പ്രതികാര തീരുവകൾ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സമയത്തെ ഈ തീരുമാനം ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide