ഉത്തരേന്ത്യയില്‍ അതിശൈത്യം ; വിമാനങ്ങള്‍ വൈകുന്നു, കാഴ്ചപരിധി പൂജ്യത്തിലേക്ക്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ജനജീവിതത്തെ ദുസ്സഹമാക്കി അതിശൈത്യം.
ശനിയാഴ്ച ഡല്‍ഹിയെ മൂടിയ കനത്ത മൂടല്‍ മഞ്ഞില്‍ കാഴ്ച പരിധി പൂജ്യമായി കുറഞ്ഞു. ഒമ്പതുമണിക്കൂറോളം കാഴ്ചപരിധി പൂജ്യമായിരുന്നു.

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ 19 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും 400-ലധികം വിമാനങ്ങള്‍ കാലതാമസത്തിനും സാക്ഷ്യം വഹിച്ചു.

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ദില്ലി, രാജസ്ഥാന്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാഴ്ചപരിധി പൂജ്യമായി ചുരുങ്ങി. ഡല്‍ഹി വിമാനത്താവളത്തില്‍ 30 വിമാന സര്‍വീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. അമൃത്സര്‍, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടല്‍ മഞ്ഞ് സര്‍വീസുകളെ ബാധിച്ചു. നിരവധി ട്രെയിനുകളും വൈകിയോടുകയാണ്.

More Stories from this section

family-dental
witywide