
കണ്ണൂര്‍ : കണ്ണൂരില്‍ നിന്നും എമ്പുരാന്‍ സിനിമയുടെ വ്യാജ പ്രിന്റ് പിടികൂടി. പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. തംബുരു കമ്മ്യുണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുകയായിരുന്നു. 15 രൂപയാണ് ഇതിനായി ഈടാക്കിയിരുന്നത്.
സ്ഥാപനത്തിലെ ജീവനക്കാരി കുറുമാത്തൂര്‍ കീരിയാട് സ്വദേശി രേഖ കസ്റ്റഡിയിലായിട്ടുണ്ട്. വളപട്ടണം പൊലീസ് ആണ് വ്യാജ പ്രിന്റ് പിടികൂടിയത്. ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തു.
പാപ്പിനിശ്ശേരി സ്വദേശി പ്രേമന്‍ വി കെ എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.