തൃശൂര്‍: ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചെറുതുരുത്തി ഓടക്കല്‍ വീട്ടില്‍ കബീറിൻ്റെ ഭാര്യ ഷാഹിനയാണ് മരിച്ചത്.
വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ചെറുതുരുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ ഷാഹിന, മകൾ സെറ (10), സഹോദരിയുടെ മകൻ ഹയാൻ (10) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഷാഹിനയെ നാട്ടുകാര്‍ തിരച്ചിലിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. തൃശൂർ, ചെറുതുരുത്തി യൂനിറ്റുകളിലെ അഗ്നിശമനസേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും തിരച്ചിലിൽ ഭാഗമായിട്ടുണ്ട്.