ശംഭു അതിർത്തിയിലെ സമരവേദിയിൽ വീണ്ടും കണ്ണീർ, വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു; മൂന്ന് ആഴ്ചക്കിടെ രണ്ടാം സംഭവം

ഡൽഹി: ശംഭു അതിർത്തിയിലെ കർഷകരുടെ സമരവേദിയിൽ വീണ്ടും കർഷകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സമരവേദിയിൽ വിഷം കഴിച്ച രേഷം സിം​ഗി (54) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോദി സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് കർഷക നേതാക്കൾ പറഞ്ഞു. പ്രധാനമന്ത്രി കർഷകരുടെ ആവശ്യങ്ങൾ കേൾക്കുന്നില്ലെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷം സിം​ഗ് പറഞ്ഞിരുന്നതായും അവർ വിവരിച്ചു.

മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിലേക്കുള്ള കർഷകർ നടത്തിയ മാർച്ച് പഞ്ചാബിനും ഹരിയാനയ്‌ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തിയിൽ ഹരിയാന സർക്കാർ തടഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ കർഷകർ അവിടെ സമരവേദിയാക്കി പ്രതിഷേധം തുടരുകയാണ്. മൂന്ന് ആഴ്ചക്കിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ് ഇന്നത്തേത്. ഇക്കഴിഞ്ഞ ഡിസംബർ 18 ന് മറ്റൊരു കർഷകനും സമാനരീതിയിൽ വിഷംകഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.

കേന്ദ്ര – സംസ്ഥാന സർക്കാറുകളെ ഉണർത്താൻ ജീവത്യാ​ഗം ചെയ്യേണ്ട സാഹചര്യമാണെന്ന് രേഷം സിം​ഗ് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സർക്കാർ സഹായധനം പ്രഖ്യാപിക്കും വരെ സംസ്കാര ചടങ്ങുകൾ നടത്തില്ലെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു.

More Stories from this section

family-dental
witywide