കേന്ദ്ര കൃഷി മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ കിസാൻ മഹാപഞ്ചായത്തിൽ ധല്ലേവാളിന്‍റെ വമ്പൻ പ്രഖ്യാപനം, ‘നിരാഹാര സമരം അവസാനിപ്പിക്കുന്നു’

ഡൽഹി: 131 ദിവസമായി തുടർന്ന് വന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കുന്നതായി മുതിർന്ന കർഷക നേതാവ് ജഗജിത് സിംഗ് ധല്ലേവാൾ പ്രഖ്യാപിച്ചു. ഫത്തേഗഡ് സാഹിബിൽ നടന്ന കിസാൻ മഹാപഞ്ചായത്തിലാണ് നിരാഹാരം അവസാനിപ്പിക്കുന്നതായി ധല്ലേവാൾ പ്രഖ്യാപിച്ചത്. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനും റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും ശനിയാഴ്ച ധല്ലേവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിരാഹാരം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം. വിളകൾക്ക് കുറഞ്ഞ താങ്ങുവില നിയമപരമായി ഉറപ്പു നൽകണമെന്നും പ്രതിഷേധിക്കുന്ന കർഷകർ ഉന്നയിച്ച മറ്റു പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞവർഷം നവംബർ 26 നാണ് ധല്ലേവാൾ നിരാഹാര സമരം ആരംഭിച്ചത്.

More Stories from this section

family-dental
witywide