കഞ്ചിക്കോട് : മാനന്തവാടിയിലെ കടുവാ ആക്രമണത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് പാലക്കാട് വീണ്ടും വന്യമൃഗ ആക്രമണം. പാലക്കാട് കഞ്ചിക്കോട് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കര്‍ഷകനു ഗുരുതര പരുക്കേറ്റു. വാധ്യാര്‍ചള്ളയില്‍ വിജയനാണ് (41) പരുക്കേറ്റത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. വിജയനും അച്ഛന്‍ രത്‌നവും ചേര്‍ന്ന് കൃഷിയിടത്തില്‍ ഇറങ്ങിയ ആനക്കൂട്ടത്തെ തുരത്താന്‍ ശ്രമിക്കുമ്പോഴാണ് ആനകള്‍ തിരിഞ്ഞ് ആക്രമിച്ചത്.
രത്‌നം ഓടി രക്ഷപ്പെട്ടെങ്കിലും വിജയനെ ആന ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ് കഴുത്തിനും ഇടുപ്പിനും പരുക്കുണ്ട്. സമീപവാസികള്‍ ഓടിക്കൂടി പടക്കമെറിഞ്ഞതോടെയാണ് ആനക്കൂട്ടം പിന്തിരിഞ്ഞത്. വിജയനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.