
ചണ്ഡീഗഡ്: ശംഭു അതിർത്തിയിലെ കർഷക സമരത്തിനെതിരെ കടുത്ത പൊലീസ് നടപടി. ബലം പ്രയോഗിച്ച് പൊലീസ് സമരം പൊളിക്കാൻ നീക്കം ശക്തമാക്കി. ശംഭു അതിർത്തിയിൽ നിന്ന് കർഷകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്ത പൊലീസ് താൽക്കാലികമായി നിർമിച്ച ഷെഡ്ഡുകളകടക്കം പൊളിച്ചുമാറ്റി. താൽക്കാലികമായി നിർമിച്ച സ്റ്റേജടക്കം പൊലീസ് പൊളിച്ചു. മുതിര്‍ന്ന കര്‍ഷക നേതാക്കളായ സര്‍വന്‍ സിങ് പന്തര്‍, ജഗ്ജിത് സിങ് ധല്ലേവാള്‍ എന്നിവരെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിലുള്ള കര്‍ഷകര്‍ക്കെതിരെ ബലപ്രയോഗമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കില്ലെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഹര്‍പാല്‍ ചീമയുടെ പ്രസ്താവന പുറത്തുവന്ന് മിനുട്ടുകള്‍ക്കകമാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
കടം എഴുതിത്തള്ളുക, ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് ഭൂമി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചാബിലെ ശംഭു, ഖനൗരി അതിര്‍ത്തി കേന്ദ്രങ്ങളില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ പൊലീസ് നടപടി. സമര കേന്ദ്രങ്ങളില്‍ നിന്ന് കര്‍ഷകര്‍ പിന്മാറണമെന്നും ഇല്ലെങ്കില്‍ അവരെയും അറസ്റ്റ് ചെയ്യുമെന്ന നിലപാടിലാണ് പൊലീസ്.