
കൊല്ലം: കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ത്ഥിയായ ഫെബിന്‍ ജോര്‍ജിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തേജസ് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിലെ കാരണം വെളിപ്പെടുത്തി പൊലീസ്.
തേജസുമായുള്ള ബന്ധത്തില്‍ നിന്ന് ഫെബിന്റെ സഹോദരി പിന്‍മാറിയിരുന്നു. ഇതാണ് അരുംകൊലയ്ക്കും ആത്മഹത്യക്കും തേജസിനെ പ്രേരിപ്പിച്ചത്. കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറി. തുടര്‍ന്ന് യുവതിയെ തേജസ് ശല്യപ്പെടുത്തുകയും ഇതില്‍ വീട്ടുകാര്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിലേക്കെത്തിയതെന്ന് പൊലീസ് പറയുന്നു.