കോടതി കണ്ണുരുട്ടി, നാടകീയ രംഗങ്ങള്‍ക്ക് തിരശ്ശീല; ബോബി ജയില്‍മോചിതന്‍

കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണിറോസിന്റെ പരാതിയില്‍ ജാമ്യം ലഭിച്ചിട്ടും ജയിലില്‍നിന്നും പുറത്തിങ്ങാന്‍ കൂട്ടാക്കാതിരുന്ന വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് പുറത്തിറങ്ങി. ഇന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ജയില്‍മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നീക്കം.

അതിനിടെ വിഷയം ഗൗരവമായെടുത്ത ഹൈക്കോടതി, ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ ബോബി ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലില്‍നിന്നു പുറത്തിറങ്ങുകയായിരുന്നു.

ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ഇന്നലെ ഇറങ്ങിയെങ്കിലും ബോബി ചെമ്മണൂര്‍ ജയിലില്‍ മോചിതനായിരുന്നില്ല. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജയിലില്‍ത്തുടരുകയാണെന്നാണ് ഇന്നലെ ബോബി അഭിഭാഷകരോട് പറഞ്ഞത്‌. കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി ബോബിയുടെ നാടകമാണിതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങുകയായിരുന്നു. ഈ മാസം 9 നാണ് കോടതി ബോബിയെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലില്‍ അടച്ചത്.

More Stories from this section

family-dental
witywide