അലബാമയിൽ മാനിനെ കാർ ഇടിച്ചപ്പോൾ രക്ഷിക്കാൻ ശ്രമിച്ച അഗ്നിശമന സേനാ മേധാവിയെ വെടിവച്ചു കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

അലബാമ: അലബാമയിൽ അഗ്നിശമന സേനാ മേധാവി ജെയിംസ് ബർത്തലോമിയോ കൗതൻ (54) വെടിവയ്പിൽ കൊല്ലപ്പെട്ടു. ദമ്പതികളുടെ വാഹനം മാനിനെ ഇടിച്ചതിനെ തുടർന്ന്, സഹായിക്കാൻ ശ്രമിച്ച കൊവെറ്റ കൗണ്ടി ബറ്റാലിയൻ അഗ്നിശമന സേനാ മേധാവി ജെയിംസ് ബർത്തലോമിയോ കൗതൻ (54) ആണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

പ്രതി വില്യം റാൻഡൽ ഫ്രാങ്ക്ളിനെയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തെന്ന് അലബാമയിലെ ചേമ്പേഴ്‌സ് കൗണ്ടിയിലെ ചീഫ് ഷെരീഫ് ഡപ്യൂട്ടി മൈക്ക് പാരിഷ് പറഞ്ഞു. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് കുടുംബം പറഞ്ഞു. രണ്ട് പതിറ്റാണ്ടായി അ​ഗ്നിശമന സേനാ മേധാവിയായി ജോലി ചെയ്യുന്ന ഉദ്യോ​ഗസ്ഥനാണ് ജെയിംസ് ബർത്തലോമിയോ കൗതൻ.

Fire force chief james berthalomio killed in alabama

More Stories from this section

family-dental
witywide