ഇന്ത്യയുടെ രാഷ്ട്രപതി ഭവൻ പുതിയ ഒരു അനുഭവത്തിന് സാക്ഷ്യം വഹിക്കുന്നു, ഒരു വിവാഹം, ആരുടെ വിവാഹമാണ് അവിടെ നടക്കുന്നത്?

ഇന്ത്യയുടെ രാഷ്ട്രപതി ഭവൻ ഒരു ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. രാഷ്ട്രപതി ഭവൻ്റെ ചരിത്രത്തിൽ ആദ്യമായി അവിടെ ഒരു വിവാഹം നടക്കാൻ പോകുന്നു. കേന്ദ്ര റിസർവ് പോലീസ് സേനയിലെ (സിആർപിഎഫ്) വനിതാ ഉദ്യോഗസ്ഥയായ പൂനം ഗുപ്തയുടെ വിവാഹമാണ് ഫെബ്രുവരി 12 ന് രാഷ്ട്രപതി ഭവൻ സമുച്ചയത്തിൽ വച്ചു നടക്കുന്നത്. വിവാഹം കഴിക്കുന്ന വ്യക്തിയുടെ വിശിഷ്ട സേവനത്തിൽ ആകൃഷ്ടയായി, രാഷ്ട്രപതി ദ്രൗപതി മുർമു ചടങ്ങിന് അനുമതി നൽകുകയായിരുന്നു. നിലവിൽ രാഷ്ട്രപതി ഭവനിൽ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായി (പിഎസ്ഒ) സേവനമനുഷ്ഠിക്കുകയാണ് പൂനം. ജമ്മു കശ്മീരിൽ ജോലി ചെയ്യുന്ന സിആർപിഎഫിലെ അസിസ്റ്റന്റ് കമാൻഡന്റ് അവ്‌നീഷ് കുമാറിനെയാണ് പൂനം ഗുപ്ത വിവാഹം കഴിക്കുന്നത്.

മാതൃകാപരമായ പെരുമാറ്റത്തിന് പേരുകേട്ട ഗുപ്ത, രാഷ്ട്രപതി ഭവനിൽ വിവാഹം കഴിക്കുന്ന ആദ്യ വ്യക്തിയാകും. ഭവനിലെ മദർ തെരേസ ക്രൗൺ കോംപ്ലക്സിലാണ് ചടങ്ങ് നടക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിവാഹത്തിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും അടക്കം ഒരു ചെറിയ സംഘം മാത്രമേ പങ്കെടുക്കൂ., എല്ലാ അതിഥികളേയും പ്രവേശനത്തിന് മുമ്പ് സമഗ്രമായ പരിശോധനകൾക്ക് വിധേയരാകും. രാഷ്ട്രപതി ഭവനിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, വിവാഹം ചെറിയ ചടങ്ങായിരിക്കും എന്നാണ് സൂചന.

ഈ ചരിത്ര സംഭവത്തിന്റെ കേന്ദ്രബിന്ദുവായ പൂനം ഗുപ്ത തന്റെ കരിയറിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ള വനിതയാണ് . അവരുടെ യാത്ര പ്രചോദനാത്മകമാണ്.

74-ാമത് റിപ്പബ്ലിക് ദിന പരേഡിൽ സിആർപിഎഫിന്റെ വനിതാ സംഘത്തെ നയിച്ചത് പൂനമായിരുന്നു. ഗണിതശാസ്ത്രത്തിൽ ബിരുദം, ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, ബിഎഡ് വിദ്യാഭാസ യോഗ്യതകളുണ്ട്.

2018 ലെ യുപിഎസ്‌സി സിഎപിഎഫ് പരീക്ഷയിൽ 81-ാം റാങ്ക് നേടിയപ്പോൾ പൊതുസേവനത്തോടുള്ള അവരുടെ സമർപ്പണം കൂടുതൽ തെളിയിക്കപ്പെട്ടു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ രാജ്യത്തെ സേവിക്കാനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട്, ബീഹാറിലെ നക്സൽ ബാധിത പ്രദേശങ്ങളിലും പൂനം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രഫഷണൽ ചുമതലകൾക്ക് പുറമേ, പൂനം ഗുപ്ത സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. സിആർപിഎഫ് ഓഫിസർ എന്ന നിലയിലുള്ള അവരുടെ ജീവിതം, പ്രചോദനാത്മക സന്ദേശങ്ങൾ, സ്ത്രീ ശാക്തീകരണത്തിലെ അവരുടെ തുടർച്ചയായ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള പോസ്റ്റുകൾ അവരുടെ ഇൻസ്റ്റാഗ്രാമിൽ നിറഞ്ഞിരിക്കുന്നു. വിവിധ സാമൂഹിക വിഷയങ്ങളെ കുറിച്ച് അവബോധം വളർത്തുകയും നിശ്ചയദാർഢ്യത്തിന്റെയും ശക്തിയുടെയും സന്ദേശങ്ങൾ നൽകി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ ബദ്ധശ്രദ്ധയാണ് അവർ

More Stories from this section

family-dental
witywide