
ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബീഹാര്‍ സ്വദേശിയായ യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു. പ്രതി നിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്.
അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ഇയാള്‍ പൊലീസുകാരെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും ഇത് തടയുന്നിതിനിടെ പ്രതിക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു എന്നുമാണ് കര്‍ണാടക പൊലീസ് അറിയിച്ചത്.
പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ കുറ്റത്തിനു പുറമെ പോക്സോ വകുപ്പും പൊലീസ് ചുമത്തിയിരുന്നു. ഇയാൾ ബിഹാർ സ്വദേശിയാണെന്നാണ് പൊലീസ് പറയുന്നത്.
Tags: