ചരിത്രം കുറിച്ച് ഫൊക്കാന ഫ്ലോറിഡ റീജൻ; ഉദ്ഘാടനം  വർണാഭമായി

ശ്രീകുമാർ ഉണ്ണിത്താൻ

ഫ്ലോറിഡ : വലിയ ജനപങ്കാളിത്തവും  മികച്ച കലാ പരിപാടികളും, ശ്രദ്ധേയമായ പ്രസംഗങ്ങളും  കൊണ്ട്  ഫൊക്കാന ഫ്ലോറിഡ    റീജിയന്റെ   പ്രവർത്തന ഉൽഘാടനം   വർണാഭമായി. ഫൊക്കാനയുടെ  ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വർണാഭമായ ഒരു റീജണൽ ഉദ്ഘാടനം നടക്കുന്നത്,  ഈ റീജിയന്റെ സൗഹൃദകൂട്ടായ്മയുടെ ഏറ്റവും മികച്ച വേദി ഒരുക്കാൻ റീജണൽ വൈസ് പ്രസിഡന്റ് ലിൻഡോ ജോളിക്കും സഹപ്രവർത്തകർക്കും കഴിഞ്ഞു.

ഫൊക്കാനയുടെ ഈ ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ എല്ലാ റീജിയനുകളിലും റീജണൽ പ്രവർത്തന ഉൽഘാടനം നടത്തണം എന്ന ആവിശ്യം എല്ലാ റീജണൽ കമ്മിറ്റികളും മത്സര ബുദ്ധിയോടു നടത്തുകയും എല്ലാ റീജണൽ ഉദ്ഘാടനങ്ങളും ഒരു മിനി കൺവെൻഷൻ ആയി തന്നെയാണ് നടത്തുന്നത് , പക്ഷേ ഫ്ലോറിഡയിൽ ഒരു ഫൊക്കാന കൺവെൻഷന്റെ പ്രതീതിയിൽ ആണ് റീജണൽ ഉൽഘാടനം നടന്നത് .

ഒർലാണ്ടോയിലെ   മനോഹരമായ ഓഡിറ്റോറിയത്തിലായിരുന്നു ആദ്യന്തം ഹൃദ്യമായ ഈ  പരിപാടിഅരങ്ങേറിയത് . അഞ്ഞുറിൽ  അധികം പേർ പങ്കെടുത്തു ഈ  പരിപാടിയിൽ   ഡാൻസും പാട്ടുമായി  നാൽപ്പതിൽ അധികം പ്രോഗ്രാമുകൾ ഇടമുറിയില്ലാതെ ഒന്ന് ഒന്നായി അവതരിപ്പിച്ചപ്പോൾ ഒരു വലിയ അവാർഡ് നെറ്റിനെക്കാൾ  മെച്ചമായ രീതിയിൽ ആണ് ഓരോ കലാപരിപാടിയും അരങ്ങു തകർത്തത്  . ഒന്നിന് ഒന്നിന് മെച്ചമായ കലാപരിപാടികൾ കാണികൾ മനംകുളിര്‍ക്കേ ആസ്വദിച്ചു.    വ്യത്യസ്തമായ ഓരോ  കലാപരിപാടികളെയും   സദസ്സ് ഒന്നടങ്കം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. ഫൊക്കാന ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൻ  ഏവർക്കും സ്വാഗതം രേഖപ്പെടുത്തി.


.അദ്ധ്യക്ഷ പ്രസംഗം നടത്തിയ റീജണൽ വൈസ് പ്രസിഡന്റ് ലിൻഡോ ജോളി  ഐക്യം സമൂഹത്തിന് മാത്രമല്ല   ഓരോ സഘടനക്കും ആവിശ്യമാണ് എന്ന് എടുത്തു കാട്ടികൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്.
റീജിയന്റെ പ്രവർത്തനത്തിൽ തന്നെ സഹായിച്ചവർക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.  

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, റീജണൽ വൈസ് പ്രസിഡന്റ് ലിൻഡോ ജോളി,   സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , എക്സി . വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് ,പ്രസിദ്ധ സിനിമ സംവിധയകാൻ ജോജി കൊട്ടാരക്കര , ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൻ , വിമെൻസ് ഫോറം ചെയർ രേവതി പിള്ളൈ , മുൻ പ്രസിഡന്റ്  കമാണ്ടർ ജോർജ് കൊരുത്, ട്രസ്റ്റീ ബോർഡ് മെംബർ മാമ്മൻ സി ജേക്കബ് , ഫൊക്കാന ലീഗൽ ചെയർ ഫിലിപ്പോസ് ഫിലിപ്പ് ,ഫൗണ്ടേഷൻ സെക്രട്ടറി  ചാക്കോ കുര്യൻ , നാഷണൽ കമ്മിറ്റി മെംബേർസ് ആയ രാജീവ് കുമാരൻ , അരുൺ ചാക്കോ ,ഗ്രേസ് മറിയ ജോസഫ് , മത്തായി ചാക്കോ , ജീമോൻ വർഗീസ് , ഫിനാസ് ചെയർ സജി പോത്തൻ ,വിമെൻസ് ഫോറം റീജണൽ കോർഡിനേറ്റർ സുനിത ഫ്ലവർ ഹിൽ  ,  ജെറി കാമ്പിൽ  തുടങ്ങിയവർ  നിലവിളക്ക് കൊളുത്തി പ്രവർത്തന ഉദ്ഘാടനം നിവഹിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ പ്രസംഗം സംഘടനയുടെ   പ്രവർത്തന രൂപരേഖ വരച്ചു കാട്ടുന്നതായിരുന്നു. നിങ്ങളുടെ കുടുംബത്തിനും കുട്ടികൾക്കും ഒപ്പം സമൂഹത്തിനും ചുറ്റുമുള്ള ലോകത്തിനും വേണ്ടി നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യംസാമുഖ്യ പ്രവർത്തമാനമാണ്.നിങ്ങൾ എന്തു ചെയ്യുന്നുവെന്നത് നിങ്ങളുടെ തീരുമാനമാണ്, പക്ഷേ നിങ്ങൾ ചെയ്യുന്നത് സമൂഹത്തിന്റെ നന്മക്ക് വേണ്ടി ആകുബോൾ ലോകത്തിൽ ഓരോരുത്തരും അനുഭവിക്കുന്ന  വേദനയെ സ്വന്തം ശരീരത്തിന്റെ വേദന പോലെ നിങ്ങൾക്ക് അറിയാൻ കഴിയും. മറ്റുള്ളവരുടെ വേദനയിൽ മുഖവും മതവും നിറവും നോക്കാതെ പരസ്പരം നമ്മൾ കൈകോർത്തു പ്രവർത്തിച്ചാൽ അനുകമ്പയും ആർദ്രതയും കനിവുമൊക്കെയുള്ള ദൈവത്തിന്റെ പ്രവർത്തിയാവും നമ്മൾ ചെയ്യുന്നത്.  

കഴിഞ്ഞ 42  വര്‍ഷമായി ജനഹൃദയങ്ങളില്‍   ഫൊക്കാനക്ക്  ഒരു സ്ഥാനം  ഉണ്ട്.  നമുക്ക് ശേഷവും അത് ഉണ്ടാവും. ഡ്രീം  ടീം   22 പദ്ധതികളുമായി വന്നു. അതിന്റെ എണ്ണം കൂടുന്നു. അത് പോലെ 200 ഓളം വനിതാ ലീഡേഴ്‌സിന്റെ ഒരു ടീമാണ് ഉണ്ടാക്കിയിരിക്കുന്നത്.  ഒരു കാലത്ത് യുവാക്കൾ വരാതിരുന്ന സ്ഥാനത്ത്   ഇന്ന് 100  യൂത്ത് ലീഡേഴ്‌സിന്റെ ടീമാണുള്ളത്.സമൂഹത്തിനും രാജ്യത്തിനും നല്ല പ്രവർത്തികൾ ചെയ്തു നല്ല പൗരന്മാർ   ആവാം എന്ന് ആശംസിച്ചുകൊണ്ടാണ് പ്രസംഗം  അവസാനിപ്പിച്ചത്.

സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പറ്റി വിശദികരിച്ചു.

ട്രഷർ ജോയി ചാക്കപ്പൻ ഫൊക്കാനയുടെ കണക്കുകൾ സുതാര്യമായിരിക്കും എന്നും , കേരളാ കൺവെൻഷനെ പറ്റിയും വിശദികരിച്ചു സംസാരിച്ചു.

ഫൊക്കാനഎക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് ഫൊക്കാനയുടെ ചാരിറ്റി പ്രവർത്തനങ്ങളെ പറ്റി  വിശദമായി സംസാരിച്ചു .  

 ഇത്തരമൊരു സംഗമം ഫ്ലോറിഡയിൽ    ആദ്യമാണെന്ന്  വിമെൻസ് ഫോറം ചെയർ രേവതി പിള്ള അഭിപ്രായപ്പെട്ടു .

ട്രസ്റ്റീ ബോർഡ് മെംബർ മാമ്മൻ സി ജേക്കബ്   ഫൊക്കാനയിൽ ഇന്നലെ കടന്ന് വന്ന രണ്ടോ മുന്ന് പേർ  പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുണ്ട് , സംഘടന തുടങ്ങിയപ്പോൾ മുതലുള്ള എന്നെ പോലെയുള്ളവർ ഇന്നും  ഫൊക്കാനയിൽ  ഒറ്റക്കെട്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാന ലീഗൽ ചെയർ ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാനയിൽ നടക്കുന്ന ലീഗൽ കാര്യങ്ങളെ പറ്റി വിശദമായി സംസാരിച്ചു.

റീജണിൽ നിന്നുള്ള അസോസിയേഷൻ പ്രസിഡന്റുമാർ ആയ ജിനോ മാത്യു , എബി പ്രലേൽ , ആന്റണി സാബു, ബാബു ദേവസിയ , സ്മിതാ നോബിൾ , വർഗീസ് ജേക്കബ് , ജെറി ജെറി കാമ്പിൽ എന്നിവരും ആശംസകൾ നേർന്നു.

റീജണൽ ഭാരവാഹികൾ ആയ ജെറി കാമ്പിൽ , ബാബു വർക്കി , ബിഷിൻ ജോസഫ് , ജോസഫ് സാവിയോ , മനേഷ് മണി, സിജോ മാത്യു, മാത്യു മുണ്ടക്കൽ , സിൽവിയ ബാബു ,ഷിറ ഭഗവാറ്റുല , ബിൻസി ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം  നൽകി. ഡിന്നറും ഡാൻസുമായി ചടങ്ങുകൾ പര്യവസാനിച്ചു.

FOKANA Florida Region inauguration colorful

More Stories from this section

family-dental
witywide