യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചണ്ഡീഗഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിനെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ ദൃശ്യങ്ങള്‍ പുറത്ത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി പ്രതി സച്ചിന്‍ പുറത്തേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് എത്തിയത്.

മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കിയാണു ഹിമാനിയെ കൊന്നശേഷം പ്രതി റോഹ്തക്കിലെ ഹിമാനിയുടെ വസതിക്കു മുന്നിലൂടെ കറുത്ത സ്യൂട്ട് കേസുമായി പോകുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. മാര്‍ച്ച് ഒന്നിനാണ് റോഹ്തക്-ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട് കേസില്‍ ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്.

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് സച്ചിന്‍ യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറയുന്നു. ഇരുവരും സുഹൃത്തുകളാണെന്നും ഹിമാനിയുടെ റോഹ്തക്കിലെ വസതിയില്‍ പ്രതി ഇടയ്ക്കിടെ എത്താറുണ്ടായിരുന്നുവെന്നും ഹരിയാന പൊലീസ് പറഞ്ഞു.

More Stories from this section

family-dental
witywide