
കോട്ടയം: കോട്ടയത്തുള്ള വീട്ടില്‍വെച്ച് ദമ്പതികള്‍ ക്രൂരമായി കൊല്ലപ്പെട്ടതിനു പിന്നാലെ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. അസം സ്വദേശി അമിത് ആണ് പിടിയിലായിരിക്കുന്നത്. ഫോണ്‍ മോഷ്ടിച്ചതിന് മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ കൊലപ്പെട്ട വിജയകുമാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. വിജയകുമാറിന്റെയും ഭാര്യ മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചിട്ടുണ്ട്. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് വ്യക്തമാക്കി. വീടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്.
വീട്ടിലെത്തിയ അക്രമി സിസിടിവി ദൃശ്യം റെക്കോര്‍ഡ് ചെയ്യുന്ന ഡിവിആര്‍ മോഷ്ടിച്ചിട്ടുണ്ട്. വീട്ടിലെ ജോലിക്കാരന്‍ ആയിരുന്നതിനാല്‍ തന്നെ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയാണ് പിടിയിലായ അമിതിന്റെ നീക്കമെന്ന് പൊലീസ് സംശയിക്കുന്നു.
ഇന്ന് രാവിലെയാണു നാടിനെ നടുക്കിയ കൊലപാതകവിവരം പുറംലോകം അറിയുന്നത്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ വലിച്ചുകീറിയ നിലയിലായിരുന്നു. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. കോട്ടയത്ത് ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്.