
മലപ്പുറം: സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താന്‍ തീവ്രശ്രമം മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കിണറ്റിലാണ് ആനയുള്ളത്.
ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതെന്നാണ് നിഗമനം. വനംവകുപ്പും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറാണിത്. ആള്‍മറയില്ല. കിണറ്റില്‍ അധികം വെള്ളവും ഇല്ലെന്നാണ് അറിയുന്നത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശമാണിതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.