തിരുവനന്തപുരം : കിഫ്ബി റോഡുകളില്‍നിന്ന് ടോള്‍ പിരിക്കുന്നതിനെ അനുകൂലിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ടോള്‍പിരിവിനെ ഒരിക്കല്‍ എതിര്‍ത്ത തോമസ് ഐസക്കാണ് ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.
കാലം മാറിയെന്നും കടമെടുപ്പ് പരിധിയില്‍ അടക്കം കേന്ദ്രത്തിന്റെ എതിര്‍പ്പ് മറികടക്കാന്‍ ടോള്‍ അടക്കം കിഫ്ബി പദ്ധതികളില്‍ വരുമാനമുണ്ടാക്കലേ വഴിയുള്ളൂവെന്നും ഇതല്ലാതെ മറ്റു മാര്‍ഗമുണ്ടെങ്കില്‍ ടോളിനെ എതിര്‍ക്കുന്ന പ്രതിപക്ഷം പറയണമെന്നും തോമസ് ഐസക്ക് വിശദീകരിച്ചു.
അതേസമയം, കിഫ്ബി റോഡുകളില്‍നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറയുന്നു. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം കടന്നാക്രമിക്കുന്നുമുണ്ട്.