‘കൊവിഡ് സാഹചര്യം കേരളം മറക്കില്ല, പിപിഇ കിറ്റിന് ക്ഷാമമുണ്ടായപ്പോളാണ് വലിയ വില നൽകേണ്ടിവന്നത്’; സിഎജി റിപ്പോർട്ടിൽ പ്രതികരിച്ച് ശൈലജ

തിരുവനന്തപുരം: കൊവിഡ് വ്യാപന കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയ സിഎജി റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്ത്. പിപിഇ കിറ്റിന് ക്ഷാമമുണ്ടായ സമയത്താണ് കുറച്ച് കിറ്റുകള്‍ കൂടുതല്‍ വിലക്ക് വാങ്ങേണ്ടിവന്നത്. ആ സമയത്ത് ഒരു കമ്പനിയുടെ കൈവശം മാത്രമാണ് കിറ്റുകള്‍ ഉണ്ടായിരുന്നത്. ലക്ഷക്കണക്കിന് കിറ്റുകളില്‍ 15,000 മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയതെന്നും ആ സാഹചര്യത്തിന്റെ ഗൗരവം കേരളത്തിലെ ജനങ്ങള്‍ മറന്നുപോകില്ലെന്നും കെകെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. അതിന് മറുപടി പറയേണ്ടത് സര്‍ക്കാരാണ്. നേരത്തെ ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി പറഞ്ഞതാണ്. ഇത് സംബന്ധിച്ച് പ്രതിപക്ഷം ലോകായുക്തക്ക് പരാതി നല്‍കിയപ്പോഴും കാര്യങ്ങള്‍ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യക്തമായി മറുപടി പറഞ്ഞതാണെന്നും കെ കെ ശൈലജ പറഞ്ഞു.

അതേസമയം പിപിഇ കിറ്റ് ഇടപാടില്‍ 10.23 കോടി രൂപ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടായി എന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതുവിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും ഇതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read

More Stories from this section

family-dental
witywide