കർണാടക മുൻ പൊലീസ് മേധാവി വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ, മൃതദേഹം രക്തത്തിൽ കുളിച്ച അവസ്ഥയിൽ; ഭാര്യ കസ്റ്റഡിയിൽ, മകളെയും ചോദ്യം ചെയ്യും

ബംഗളൂരു: കർണാടക മുൻ പൊലീസ് മേധാവി ഓം പ്രകാശിനെ കുത്തേറ്റ് മരിച്ച നിലയിൽ വിടിനുള്ളിൽ കണ്ടെത്തി. മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഭാര്യയും മകളുമാണ് സംശയമുനയിലുള്ളത്. ഭാര്യ പല്ലവിയെ പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് അയൽക്കാർ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഓം പ്രകാശ് മരിച്ച വിവരം സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചത് പല്ലവി തന്നെയാണ്.

ഓംപ്രകാശിന്റെ ദേഹത്ത് കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും മൃതദേഹം രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. വീട്ടിൽ വേറെ ആരെങ്കിലും അതിക്രമിച്ച് കയറിയതായി സൂചനയില്ലാത്ത സാഹചര്യത്തിലാണ് പല്ലവിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. മകളെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ബംഗളൂരുവിലെ സ്വന്തം വീടിനുള്ളിലാണ് കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 68 കാരനായ ഓം പ്രകാശ് ബിഹാർ സ്വദേശിയാണ്. 1981 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായിരുന്നു ഓം പ്രകാശ്. 2015 മുതൽ 2017 വരെ കർണാടക പൊലീസ് മേധാവിയായിരുന്നു ഓം പ്രകാശ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

More Stories from this section

family-dental
witywide