നാല് ദിവസത്തിന് ശേഷം നടപടി, ജബൽപൂരിൽ പുരോഹിതന്മാരടക്കമുള്ള ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ പൊലീസ് കേസെടുത്തു

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ പുരോഹിതന്മാരടക്കമുള്ള ക്രൈസ്തവർക്കെതിരായ ആക്രമണത്തിൽ ഒടുവിൽ പൊലീസ് നടപടി. സംഭവം നടന്ന നാല് ദിവസങ്ങൾക്ക് ശേഷം പൊലീസ് കേസെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാണ്ട്ല കത്തോലിക്കാ ഇടവകയിലെ വിശ്വാസികളുടെ തീർത്ഥാടനത്തിനിടെ തിങ്കളാഴ്ചയായിരുന്നു ആക്രമണം നടന്നത്. ജയ് ശ്രീറാം വിളിച്ചെത്തിയ വി എച്ച് പി സംഘം മർദ്ദിക്കുന്നതിന്‍റെയും അസഭ്യം പറയുന്നതിന്‍റെയും വീഡിയോ അടക്കം പുറത്തുവന്നിരുന്നു. നാല് ദിവസമായി പ്രതിപക്ഷം രാജ്യമാകെ പ്രതിഷേധമുയർത്തിയതോടെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

നേരത്തെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തിന് ഇരയായവർക്ക് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സഹായം ഉറപ്പാക്കണം. തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും അവരെ സഹായിക്കാനെത്തിയ മലയാളികളായ വൈദികരെ പൊലീസുകാരുടെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ചതും അത്യന്തം ഹീനമാണ്. മണിപ്പൂരിലും മറ്റിടങ്ങളിലും മതന്യൂനപക്ഷങ്ങൾക്കെതിരേ അതിക്രമങ്ങൾ വർദ്ധിക്കുകയും ഇന്ത്യയുടെ പ്രതിച്ഛായ ഇടിയുകയും ചെയ്യുമ്പോൾ കേന്ദ്ര സർക്കാർ കൈയ്യും കെട്ടി നിൽക്കുകയാണെന്നും അത് തിരുത്താൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide