റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന് നടുക്കം, അവധി ആഘോഷിക്കാൻ കോഴിക്കോടെത്തിയ 22 അംഗ സംഘത്തിലെ 4 പേർ ബീച്ചിൽ കുളിക്കവെ തിരയിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ കല്ലകത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പെട്ട് മരിച്ചു. ബിനീഷ് ( 40), വാണി(32), അനീഷ(35), ഫൈസൽ (42) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.

വയനാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാര സംഘത്തിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 22 അം​ഗ സംഘത്തിലെ അഞ്ചുപേരാണ് അപകടത്തിൽപെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

More Stories from this section

family-dental
witywide