
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തതദാനം ചെയ്യാതെ ഒഴിഞ്ഞുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. വീഡിയോയിൽ മോദിയുടെ ഇടത്തും വലത്തും പിന്നിലുമുള്ള എല്ലാ ലോക നേതാക്കൾക്കും ഹസ്തദാനം ചെയ്ത മാക്രോണിനെ കാണാം. എന്നാൽ, കൈ നീട്ടിയ മോദിയെ അവഗണിച്ച് അടുത്തയാൾക്ക് കൈകൊടുക്കുന്നതാണ് വിഡിയോയിലുള്ളത്.
ഇതേതുടർന്ന് ചമ്മൽ മാറ്റാൻ മോദി ആളുകൾക്ക് നേരെ കൈ വീശുന്നതും വീഡിയോയിലുണ്ട്.. പിന്നാലെ സമീപത്തിരുന്ന വനിത മോദിക്ക് കൈ കൊടുത്തു.പാരീസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെയായിരുന്നു സംഭവം. മാക്രോണിന്റെ വംശീയ ബോധത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും നിരവധി പേർ പങ്കുവയ്ക്കുന്നുണ്ട്. ‘വലത് വംശീയവാദ ബോധ്യങ്ങൾക്ക് അതിന്റെ കൂടെപ്പിറപ്പുകളെന്നോ സഹയാത്രികരെന്നൊ ഉള്ള ഒരു വിവേചനവും കാണില്ല. മി. മോദി ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ താങ്കളെ അവഗണിക്കുന്നതിന് പിന്നിലെ രാഷ്ട്രീയമാണത്’ -എന്നാണ് വിഡിയോ പങ്കുവെച്ച് സാമൂഹിക പ്രവർത്തകൻ കെ. സഹദേവൻ കുറിച്ചത്.