
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ജനാധിപത്യവും മനുഷ്യാവകാശവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹം പ്രത്യേകിച്ച് യുഎസ് ഇടപെടണണെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഒരു വർഷത്തിലേറെയായി റാവൽപിണ്ടിയിലെ ജയിലിൽ കഴിയുന്ന ഖാൻ, ടൈം മാഗസിനിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
രാജ്യത്തെ രാഷ്ട്രീയ സംഘർഷാവസ്ഥയിലും ജനാധിപത്യ തകർച്ചയിലും കടുത്ത ആശങ്ക പങ്കുവെച്ച് കൊണ്ടാണ് ഇമ്രാന്റെ ലേഖനം. ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ഖാൻ പറയുന്നു. പാകിസ്ഥാനുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും സ്ഥിരത ഉറപ്പാക്കാനും ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിക്കാനും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ യുഎസിന് കഴിയുമെന്നാണ് പ്രത്യാശ. തനിക്കെതിരെ കുറ്റങ്ങൾ ചുമത്തിയതും തടവിലിട്ടതും രാഷ്ട്രീയ പ്രേരിതമാണ്. ജനാധിപത്യ മൂല്യങ്ങൾക്കുവേണ്ടിയുള്ള തന്റെ പോരാട്ടത്തെ തകർക്കുകയാണ് ലക്ഷ്യമെന്നും ഖാൻ പറഞ്ഞു.