ഗാസ വെടിനിര്‍ത്തല്‍ കരാര്‍ : ഇസ്രായേലിനെ സഹായിച്ചതിനു നന്ദി… ട്രംപിനെ വിളിച്ച് നെതന്യാഹു

വാഷിംഗ്ടണ്‍: ഗാസയില്‍ ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതിന് ശേഷം ശേഷം നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

”പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് വൈകുന്നേരം യുഎസ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സംസാരിക്കുകയും ബന്ദികളുടെ മോചനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഡസന്‍ കണക്കിന് ബന്ദികളുടെയും അവരുടെ കുടുംബങ്ങളുടെയും ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേലിനെ സഹായിച്ചതിനും നന്ദി പറഞ്ഞു,” പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ കുറിച്ചതിങ്ങനെ.

അതേസമയം, ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നും അന്തിമ വിശദാംശങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ഗാസയിലെ 15 മാസത്തെ വിനാശകരമായ യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ഡസന്‍ കണക്കിന് ബന്ദികളുടെ മോചനത്തിനുള്ള വഴിയൊരുക്കുകയും ചെയ്യുന്ന കരാര്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഖത്തര്‍ പ്രധാനമന്ത്രിയും പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നെതന്യാഹുവിന്റെ പ്രസ്താവന വന്നത്.

2023 ഒക്ടോബറില്‍ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകളിലാണ് ബൈഡന്‍ പടിയിറങ്ങും മുമ്പേ ശുഭ വാര്‍ത്ത എത്തിയത്.

2023 ഒക്ടോബര്‍ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ഏറ്റവും മാരകമായ ആക്രമണത്തിനു മറുപടി പറയാനെത്തിയ ഇസ്രയേല്‍ ഗാസയില്‍ 46,707 പേരെ കൊന്നൊടുക്കി. അവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഹമാസ് നിയന്ത്രിക്കുന്ന പ്രദേശത്തിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പോരാട്ടം ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും നരകതുല്യമാക്കി.

More Stories from this section

family-dental
witywide