
കൊച്ചി : യുഎസും ചൈനയും തമ്മിലെ വ്യാപാരയുദ്ധം പുതിയതലത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. യുഎസ് വിമാനക്കമ്പനിയായ ബോയിങ്ങിനു നല്‍കിയ ഓര്‍ഡറുകള്‍ പിന്‍വലിച്ച്, പുതിയ വിമാനങ്ങള്‍ക്കായി ആഭ്യന്തര കമ്പനികളെ തന്നെ സമീപിക്കാന്‍ ചൈന ഒരുങ്ങുന്നത് വ്യാപാരയുദ്ധത്തെ കടുപ്പിക്കുന്നുണ്ട്.
കേരളത്തിലെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുകയാണ്. കേരളത്തില്‍ ഗ്രാമിന് 95 രൂപ കൂടി 8,815 രൂപയും പവന് 760 രൂപകൂടി 70,520 രൂപയുമായി. ഏപ്രില്‍ 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമെന്ന റെക്കോര്‍ഡ് ഇനി പഴങ്കഥ.
18 കാരറ്റ് സ്വര്‍ണവിലയും പുതിയ റെക്കോര്‍ഡിലേക്കെത്തി. ഇന്നു ചില കടകളില്‍ വില ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 7,300 രൂപയും മറ്റു ചിലകടകളില്‍ 80 രൂപ വര്‍ധിച്ച് 7,260 രൂപയുമായി. വെള്ളിവില 108 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു.