
കൊച്ചി : പുത്തന്‍ റെക്കോര്‍ഡിട്ട് ഇന്നലെ കുതിച്ചുകയറിയ സ്വര്‍ണവില ഇന്നു താഴ്ന്നിറങ്ങി. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,025 രൂപയും പവന് 64,200 രൂപയുമായി വില.
പവന്64,560 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം. ഗ്രാം 8,070 രൂപയിലും. ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും ഉയര്‍ത്ത് കേരളത്തിലെ സര്‍വകാല റെക്കോര്‍ഡ് കുറിച്ചിരുന്നു.
രാജ്യാന്തര സ്വര്‍ണവില 2,954 ഡോളറില്‍ നിന്ന് 2,927 ഡോളറിലേക്ക് താഴ്ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുന്ന സൂചന തുടര്‍ന്നതുമാണ് കേരളത്തിലും വില കുറയാന്‍ കാരണമായത്.