
കൊച്ചി : ദിനം പ്രതി പുതിയ റെക്കോര്‍ഡ് എന്ന പോലെ ഉയരുകയാണ് കേരളത്തിലെ സ്വര്‍ണവില. ഗ്രാമിന് ഇന്ന് വില 35 രൂപ വര്‍ധിച്ച് 7,980 രൂപയായി. 280 രൂപ ഉയര്‍ന്ന് 63,840 രൂപയാണ് പവന്റെ തീവില. സര്‍വകാല റെക്കോര്‍ഡിലാണ് ഇന്നും സ്വര്‍ണവില. ഇക്കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 63,560 രൂപയും ഗ്രാമിന് 7,945 രൂപയും എന്ന റെക്കോര്‍ഡ് ഇന്ന് പഴങ്കഥ.
പണിക്കൂലിയും ജിഎസ്ടിയും ഹോള്‍മാര്‍ക്ക് ഫീസും കൂടിച്ചേരുമ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 69000 രൂപയിലധികം മുടക്കണം. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 25 രൂപ കൂടി 6,585ലെത്തി. എന്നാല്‍, വെള്ളിവിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 106 രൂപയാണ്.