
കൊച്ചി : കഴിഞ്ഞ രണ്ടുദിവസം അല്‍പം ആശ്വാസംതന്ന സ്വര്‍ണവില ഇന്ന് കുതിച്ചുകയറി. പൊന്ന് തൊട്ടത് പുതു ചരിത്രം. 320 രൂപയാണ് ഇന്നു കൂടിയതോടെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പവന്‍വില 66,000 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വര്‍ധിച്ചതോടെ അതും സര്‍വകാല റെക്കോര്‍ഡായ 8,250 രൂപയായി. ഇതോടെ
ഈമാസം 14ന് രേഖപ്പെടുത്തിയ പവന് 65,840 രൂപയെന്ന റെക്കോര്‍ഡ് തകര്‍ന്നു.