ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൂഗിള്‍, വന്യജീവികളെ പ്രമേയമാക്കിയ ഡൂഡില്‍ കണ്ടോ

ന്യൂഡല്‍ഹി : ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കി ടെക് ഭീമന്‍ ഗൂഗിളും. വന്യജീവി പ്രമേയമുള്ള ഡൂഡിലുമായാണ് ഗൂഗിള്‍ ആഘോഷത്തില്‍ ഇന്ത്യക്കൊപ്പം ചേര്‍ന്നത്.

റിപ്പബ്ലിക് ദിന പരേഡിലെ ഘടകങ്ങള്‍ വന്യജീവി പ്രമേയത്തില്‍ അണിനിരക്കുന്ന തരത്തിലാണ് ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്. പൂനെ ആസ്ഥാനമായുള്ള അതിഥി കലാകാരന്‍ റോഹന്‍ ദഹോത്രെ സൃഷ്ടിച്ച ഗൂഗിള്‍ ഡൂഡില്‍, ഈ ചരിത്ര ദിനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും സാംസ്‌കാരിക പ്രതിനിധാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളെ പ്രതീകപ്പെടുത്തുന്ന വിവിധ മൃഗങ്ങളെയാണ് ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ മൃഗങ്ങള്‍ രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന പ്രകൃതിദൃശ്യങ്ങള്‍, സംസ്‌കാരങ്ങള്‍, വന്യജീവികള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു,

1950 ജനുവരി 26 ന് രാജ്യം ഔദ്യോഗികമായി ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും ഒരു റിപ്പബ്ലിക്കായി മാറുകയും ചെയ്തു, ഇതിന്റെ ഓര്‍മ്മയ്ക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷമായി മാറിയത്.

ന്യൂഡല്‍ഹിയിലെ കര്‍തവ്യ പഥില്‍ വര്‍ഷം തോറും നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ്, രാജ്യത്ത് ഏറ്റവും ശ്രദ്ധേയമായ ഔദ്യോഗിക പരിപാടികളില്‍ ഒന്നാണ്. ഈ വര്‍ഷം, ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും സൈനിക ശക്തിയുടെയും ഒരു മഹത്തായ പ്രദര്‍ശനമായിരിക്കും പരേഡ്. ഭരണഘടന നിലവില്‍ വന്നതിന്റെ 75 വര്‍ഷത്തെ സ്മരണയ്ക്കും ജന്‍ ഭാഗിദാരിയുടെ പ്രമേയത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ പരേഡ് ആരംഭിക്കും, തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിക്കാന്‍ രാഷ്ട്രപതി എത്തും. പരേഡില്‍ സായുധ സേന, അര്‍ദ്ധസൈനിക സേന, സഹായ സിവില്‍ സേന, എന്‍സിസി, എന്‍എസ്എസ് എന്നിവയുടെ യൂണിറ്റുകള്‍ പങ്കെടുക്കും. ഇക്കുറി ഇന്തോനേഷ്യന്‍ സേനയും പരേഡിന്റെ ഭാഗമാകും.

More Stories from this section

family-dental
witywide