
ഹൈദരാബാദ്: പ്രമുഖ വ്യവസായിയുടെ മരണം ഉറപ്പിക്കാന്‍ കൊച്ചുമകന്‍ കുത്തിയത് 70 തവണ. ഹൈദരാബാദിലാണ് സംഭവം. വെല്‍ജന്‍ ഗ്രൂപ്പ് സിഎംഡി വി.സി.ജനാര്‍ദ്ദന്‍ റാവു (86) ആണ് കൊച്ചുമകന്‍ കീര്‍ത്തി തേജ (28)യുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആറിനാണു വീട്ടിനുള്ളില്‍ റാവു കൊല്ലപ്പെട്ടത്. കപ്പല്‍ നിര്‍മാണം, ഊര്‍ജം, മൊബൈല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വെല്‍ജന്‍ ഗ്രൂപ്പ്.
സ്വത്തു തര്‍ക്കത്തിനിടെ അപ്രതീക്ഷിതമായി കത്തിയെടുത്ത കീര്‍ത്തി 70 തവണ കുത്തിയെന്നാണു റിപ്പോര്‍ട്ട്. റാവുവിന്റെ മകള്‍ സരോജിനിയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരുടെ മകനാണു കീര്‍ത്തി. യുഎസില്‍ പഠനം പൂര്‍ത്തിയാക്കി അടുത്തിടെ മടങ്ങിയെത്തിയ കീര്‍ത്തി അമ്മയ്‌ക്കൊപ്പം സോമാജിഗുഡയിലെ വീട്ടില്‍ ജനാര്‍ദ്ദന്‍ റാവുവിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.